Sorry, you need to enable JavaScript to visit this website.

തായ്‌ലന്‍ഡുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും-മോഡി

ബാങ്കോക്കില്‍ ഇന്ത്യന്‍ സമൂഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്വീകരിക്കുന്നു.

ബാങ്കോക്ക്- ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രവേശന കവാടമായി മാറ്റുമെന്നും ഇതുവഴി ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
തായ്‌ലന്‍ഡ് സന്ദര്‍ശനത്തിനിടെ രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം . വരുന്ന വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ ലോകത്തെ കൂടുതല്‍ മികച്ചതാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലന്‍ഡ് ത്രിരാഷ്ട്ര ഹൈവേ തുറന്നുകഴിഞ്ഞാല്‍, ഇരു രാജ്യങ്ങളും തമ്മില്‍ തടസ്സമില്ലാത്ത ബന്ധം ഉണ്ടാകും. ഇവിടെ ധാരാളം ഇന്ത്യക്കാരെ കാണുവാന്‍ കഴിഞ്ഞു. ലോകം മുഴുവന്‍ ഇന്ത്യയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ചപ്പോള്‍ ഇവിടെയും അങ്ങിനെ തന്നെയായിരുന്നെന്നാണ് ഞാന്‍ മനസിലാക്കുന്നത്- പ്രധാനമന്ത്രി പറഞ്ഞു.
തായ്‌ലന്‍ഡും ഇന്ത്യയും തമ്മിലുള്ള ചരിത്രത്തെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു മോഡിയുടെ പ്രസംഗം. അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക തായ്‌ലന്‍ഡ് സന്ദര്‍ശനമാണിത്.   

 

Latest News