Sorry, you need to enable JavaScript to visit this website.
Tuesday , August   04, 2020
Tuesday , August   04, 2020

മലപ്പുറം സൗഹൃദ വേദി  കേരളപ്പിറവി ദിനം ആഘോഷിച്ചു 

മലപ്പുറം സൗഹൃദ വേദി രക്ഷാധികാരിയും സഹ്‌റാനി ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകനുമായ പി.കെ. കുഞ്ഞാനെ  മലയാളം ന്യൂസ് ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ സ്‌നേഹോപഹാരം നല്‍കി ആദരിക്കുന്നു.  

ജിദ്ദ - മലപ്പുറം സൗഹൃദ വേദി ജിദ്ദ 63 മത് കേരളപ്പിറവി ദിനാഘോഷം ദീവാനീയ  ബസാത്തീന്‍ വില്ലയില്‍ വ്യത്യസ്ത കലാകായിക പരിപാടികളോടെ ആഘോഷിച്ചു. പ്രൊഫ. ഇസ്മയില്‍ മരിതേരി ഉദ്ഘാടനം ചെയ്തു. കേരള സംസ്‌കാരത്തിന്റെ നല്ല വശങ്ങള്‍ പല ലോക രാജ്യങ്ങളും ഉള്‍ക്കൊണ്ടതായും വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഉറഞ്ഞുതുള്ളുമ്പോള്‍  മാധ്യമ പ്രവര്‍ത്തകരും അക്ഷര സ്‌നേഹികളും രാജ്യത്തെ നേര്‍ദിശയിലേക്ക് നയിക്കേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ന• മലയാളത്തിന് ഈ കേരളപ്പിറവി ദിനത്തില്‍ പുരാഗതിയുണ്ടാവട്ടെയെന്നും സ്ത്രീ ശാസ്തീകരണ രംഗത്ത് മലപ്പുറം സൗഹൃദ വേദി നടത്തിയ ഇടപെടലുകളെ മുക്തകണ്ഠം  പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു
യു.എം. ഹുസൈന്‍ മലപ്പുറം അധ്യക്ഷത വഹിച്ചു. മലപ്പുറം സൗഹൃദ വേദി രക്ഷാധികാരിയും സഹ്‌റാനി ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സ്ഥാപകനുമായ പി.കെ. കുഞ്ഞാനെ ചടങ്ങില്‍ ആദരിച്ചു. 
മലയാളം ന്യൂസ് ന്യൂസ് എഡിറ്റര്‍ മുസാഫിര്‍ സ്‌നേഹോപഹാരം നല്‍കി.
മലപ്പുറം മുനിസിപ്പല്‍ പ്രദേശത്തെ നിര്‍ധനരായ പത്ത് യുവതികളുടെ സമൂഹ വിവാഹം നടത്താന്‍ മലപ്പുറം സൗഹൃദ വേദി മുന്‍കൈ എടുക്കണമെന്നും രണ്ട് പേരുടെ വിവാഹച്ചെലവ് താന്‍ വഹിക്കുമെന്നും ചടങ്ങില്‍ സ്‌നേഹോപഹാരം സ്വീകരിച്ചുകൊണ്ട് പി.കെ. കുഞ്ഞാന്‍ പ്രഖ്യാപിച്ചു. സമൂഹ വിവാഹത്തിന് ഒരു യുവതിയെ മലപ്പുറം സൗഹൃദ വേദിയും ഏറ്റെടുത്തതായി ചെയര്‍മാന്‍ പറഞ്ഞു.
ചില്‍ഡ്രന്‍സ് പെനാല്‍റ്റി ഷൂട്ടൗട്ട് മല്‍സരം ലത്തീഫ് ഹാജി മലപ്പുറം 
(ഈമാന്‍ ബേക്കറി)  ഉദ്ഘാടനം ചെയ്തു.
മല്‍സര വിജയികള്‍ക്ക്  ഷാമില്‍ മുഹമ്മദ്, അദ്‌നാന്‍ മാഞ്ഞാലി എന്നിവര്‍ക്ക് സുല്‍ഫീക്കര്‍ ഒതായി, ബിജു രാമന്തളി, സലീനാ മുസാഫിര്‍, നൗഷാദ് ബാബു കളപ്പാടന്‍, ജുനൈദ് പൈത്തിനിപ്പറമ്പ്, അനീഷ് തോരപ്പ, റഫീഖ് കലയത്ത്, എ.കെ. മജീദ് പാണക്കാട്, ഷിയാസ് ബാബു മേല്‍മുറി എന്നിവര്‍  ട്രോഫി നല്‍കി. ഷൂട്ടൗട്ട് മല്‍സരം അഷ്ഫര്‍ നരിപ്പറ്റ നിയന്ത്രിച്ചു. മിര്‍സ ഷരീഫിന്റെ കേരളപ്പിറവി സ്വാഗത ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
ഹനീഫ് വാപ്പനു അവതരിപ്പിച്ച ഓട്ടന്‍ തുള്ളല്‍, ബേബി റിസ, നിയാസ് പുതുശ്ശേരി അവതരിപ്പിച്ച കുട്ടികളുടെ നൃത്തം എന്നിവ സദസ്സിന് കുളിര്‍മയേകി. മിര്‍സ ഷെരിഫ്, മന്‍സൂര്‍ എടവണ്ണ, മന്‍സൂര്‍ ഫാറൂഖ്, ഹാഷിം പാലകത്ത്, ആശാ ഷിജു, മുംതാസ് അബ്ദുറഹിമാന്‍,  ഫാത്തിമ റിന്‍ഷ കാടേരി, നിയാസ് കോയ്മ, ഫിറോസ് ബാബു മഞ്ഞക്കണ്ടന്‍, പി. ഫൈസല്‍, വി.പി. സക്കരിയ എന്നിവര്‍ ഗാനം ആലപിച്ചു.
നറുക്കെടുപ്പ് വിജയികളായ മുംതാസ് ബഷീര്‍, അഷ്ഫര്‍ നരിപ്പറ്റ എന്നിവര്‍ക്ക് പി.ടി. റഫീഖ് മലപ്പുറം, ഫിര്‍ദൗസ് ഖാന്‍ എന്നിവര്‍ സമ്മാനം നല്‍കി. മാതൃകാ ദമ്പതികളായ പി.കെ. വീരാന്‍ ബാവ, നൂറുന്നീസ എന്നിവര്‍ക്ക് പി.കെ. റഹീം (സഹ്‌റാനി ഗ്രൂപ്പ്  മിഡില്‍ ഈസ്റ്റ് ) മെമന്റോ നല്‍കി ആദരിച്ചു. ഷൂട്ടൗട്ട് മല്‍സരം അഷ്ഫര്‍ നരിപ്പറ്റ നിയന്ത്രിച്ചു. ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, മുസാഫര്‍ അഹമ്മദ് പാണക്കാട്, ഷാജി മോന്‍ മുണ്ടുപറമ്പ്, ഹക്കീം പാറക്കല്‍, കമാല്‍ കളപ്പാടന്‍, നൂറുന്നീസ ബാവ, ഹഫ്‌സാ മുസാഫര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ.കെ. മജീദ് പാണക്കാട്, സാബിര്‍ പാണക്കാട്, ജുനൈദ്, അനീഷ് തോരപ്പ, പി.കെ. നാദിര്‍ഷ, റഫീഖ് കലയത്ത്, ഹക്കീം മുസ്ലിയാരകത്ത്, നൗഷാദ് ബാബു കളപ്പാടന്‍, സി.പി. സൈനുല്‍ ആബിദ് എന്നിവര്‍ നേതൃത്വം നല്‍കി. റിയാസ് മഞ്ഞക്കണ്ടന്‍ ആങ്കര്‍ ആയിരുന്നു. സലീം സൂപ്പര്‍ സ്വാഗതവും പി.കെ. വീരാന്‍ ബാവ നന്ദിയും പറഞ്ഞു.

Latest News