തിരുവനന്തപുരം-സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചു. വയനാട് ജില്ലാ കളക്ടറായ എ ആര്‍ അജയകുമാറിനെ കൃഷിവകുപ്പ് !ഡയറക്ടറായി നിയമിച്ചു.എം അഞ്ജനയാണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായും നിയമിച്ചു. കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ ആനന്ദ് സിങ്ങിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാക്കിയും നിയമിച്ചു. എംജി രാജമാണിക്യമാണ് പുതിയ കെഎസ്ടിപി ഡയറക്ടര്‍.