സൗദിയില്‍ രണ്ടു മാസമായി അബോധാവസ്ഥയിലായിരുന്ന എടക്കര സ്വദേശിയെ നാട്ടിലെത്തിച്ചു

മൊയ്തീന്‍ ആംബുലന്‍സില്‍.

അബഹ- രണ്ടു മാസമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലപ്പുറം എടക്കര സ്വദേശി മൊയ്തീന്‍ കളത്തില്‍തൊടി (54)യെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയി.
സാമൂഹിക പ്രവര്‍ത്തകരായ ഒ.പി സിദ്ദീഖ് മുസ്‌ലിയാര്‍, ഷാ കൈരളി, ബഷീര്‍ അന്‍വരി, മുഹമ്മദലി കരുളായി, മുഹമ്മദ്കുട്ടി മണ്ണാര്‍ക്കാട് എന്നിവരുടെ പരിശ്രമ ഫലമായാണ് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്.
സൈനുദ്ദീന്‍ അമാനി, ഹോസ്പിറ്റല്‍ നഴ്‌സ് സനീഷ് ചാക്കോ എന്നിവര്‍ മൊയ്തീനെ അനുഗമിച്ചു. സഹായിച്ച മുഴുവനാളുകള്‍ക്കും ഇന്ത്യന്‍ കള്‍ചറല്‍ ഫോറം (ഐ.സി.എഫ്) നന്ദി അറിയിച്ചു.


 

 

Latest News