ശിവസേനയും ബി.ജെ.പിയും തന്നെ ഒടുവില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ശരദ് പവാര്‍


മുംബൈ- വിലപേശലുകള്‍ക്കുശേഷം ബി.ജെ.പിയും ശിവസേനയും തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം ശിവസേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ആദ്യം അവര്‍ ബി.ജെ.പി സഖ്യത്തില്‍നിന്ന് പുറത്തുവരികയാണ് വേണ്ടതെന്നും പവാര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

ശിവസേനയും എന്‍.സി.പിയും സര്‍ക്കാരുണ്ടാക്കുമെന്നും കോണ്‍ഗ്രസ് പുറമെ നിന്ന് പിന്തുണക്കുമെന്നും അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് പവാറിന്റെ പ്രസ്താവന. പരമാവധി വിലപേശലാണ് ശിവസേനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശിവസേന മുന്നോട്ടുവരികയാണെങ്കില്‍ ചെറുകക്ഷികളുടെയും സ്വതന്ത്രരുടേതുമടക്കം 125 എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതി എന്‍.സി.പി തയാറാക്കിയിരുന്നു.

 

Latest News