വിവാഹത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ  യുവാവ് തലക്കടിയേറ്റ് മരിച്ചു 

ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ മുസ്സഫര്‍നഗറില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചപര്‍ സ്വദേശി രാജീവി(25)നെയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 29നാണ് രാജീവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവിന്റെ മൃതദേഹം സമീപപ്രദേശത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയത്. കൊലപാതകത്തിന്റെ ദൃശ്യങ്ങളും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. ആര്യകാന്ത് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.അതേസമയം, കൊലപാകത കാരണം വ്യക്തമല്ലെന്നും പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.നവംബര്‍ 19ന് രാജീവിന്റെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.

Latest News