Sorry, you need to enable JavaScript to visit this website.

അശ്ലീല സൈറ്റുകള്‍ക്ക് അടിമയായ 13 കാരന്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

മുംബൈ- അശ്ലീല സൈറ്റുകള്‍ക്ക് അടിമയായ 13കാരന്‍ ബന്ധുവായ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ഭീവണ്ടിയിലാണ് സംഭവം. മാതാപിതാക്കളുടെ ഫോണില്‍നിന്ന് പ്രതി തുടര്‍ച്ചയായി  അശ്ലീല വീഡിയോകള്‍ കണ്ടിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ച പോലീസ് കണ്ടെത്തി.
തിങ്കളാഴ്ച രാത്രി സഹോദരങ്ങള്‍ക്കൊപ്പം വീടിനുപുറത്ത് പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഭീവണ്ടിയിലെ പൈപ്പ്‌ലൈന്‍ റോഡില്‍ വിജനമായ സ്ഥലത്ത്  കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിനിടെ 13കാരന്റെ കാലിലെ മുറിവുകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി നിലവിളിച്ചതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.

 

Latest News