മുലപ്പാല്‍ ശ്വാസനാളത്തില്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു

ആലപ്പുഴ-ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ശ്വാസനാളത്തില്‍ മുലപ്പാല്‍ തടഞ്ഞ് കുഞ്ഞ് മരിച്ചു. ആലപ്പുഴ മുഹമ്മയിലാണ് ദാരുണമായ സംഭവമുണ്ടായത്. തിരുമല കോണിശേരി വീട്ടില്‍ നിഥിന്‍അമ്പിളി ദമ്പതികളുടെ മകള്‍ നിളയാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. മുഹമ്മയിലെ വീട്ടില്‍ വെച്ച് പാല്‍ കുടിച്ച ശേഷം അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടന്‍തന്നെ മുഹമ്മ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വരുന്ന ഞായറാഴ്ച കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ആഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാര്‍

Latest News