മുംബൈ- മുംബൈയിലെ ഗോരേഗാവില്‍ വീടിനു മുന്നില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത 45 കാരന്‍ കൊല്ലപ്പെടുകയും ഭാര്യക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് നബലാല്‍ രാംദേവ് കനോജിയയും ഭാര്യ ഊര്‍മിളയും വീടിനു മുന്നില്‍ മൂത്രമൊഴിക്കുകയായിരുന്ന അമിത് സൗരവിനെ പിടികൂടിയത്. ബാബസിംഗ് ചൗളിലെ വീടിനു മുന്നില്‍ വാക്കുതര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നുവെന്ന് മലഡ് പോലീസ് അധികൃതര്‍ പറഞ്ഞു.
വാക്കുതര്‍ക്കം രൂക്ഷമായതോടെ പ്രതി തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളെ ഫോണില്‍ വിളിച്ചുവരുത്തിയിരുന്നു. രൂക്ഷമായ തര്‍ക്കത്തിനിടെ പ്രതി ദമ്പതികളെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചു. കനോജിയ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നും ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.






