Sorry, you need to enable JavaScript to visit this website.

മുട്ട കഴിക്കുന്ന കുട്ടികള്‍ നരഭോജികളാവും-ബി.ജെ.പി നേതാവ് 

ന്യൂദല്‍ഹി-കുട്ടികള്‍ക്ക് മുട്ട ആഹാരമായി നല്‍കിയാല്‍ വലുതാകുമ്പോള്‍ അവര്‍ നരഭോജികളാകുമെന്ന് ബിജെപി നേതാവ് ഗോപാല്‍ ഭര്‍ഗവ. മുട്ട നല്‍കാനുള്ള തീരുമാനം ഹിന്ദുക്കളുടെ മതപരമായ വികാരത്തെ വൃണപ്പെടുത്തുമെന്നാണ് വാദം. മാംസാഹാരം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറയുന്നു.
പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കമലനാഥ് സര്‍ക്കാര്‍ അംഗന്‍വാടി കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നതിനെ ഏതുര്‍ത്തുകൊണ്ടാണ് ബി ജെ പി നേതാവിന്റെ വിവാദ പ്രസ്താവന. ഒരാഴ്ചയില്‍ മൂന്ന് ദിവസം മുട്ട നല്‍കാനാണ് പദ്ധതി.
2015ല്‍ ശിവരാജ് സിങ് സര്‍ക്കാരാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മുട്ട ഒഴിവാക്കാന്‍ തീരുമാനിച്ചത്. നിലവിലെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ പോഷഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനത്തില്‍ കൂടുതലാണ്. ഇതോടെയാണ് പോഷഹാകാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി അടുത്ത മാസം മുതല്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്.

Latest News