Sorry, you need to enable JavaScript to visit this website.

ഹാക്കർമാരെ നിലയ്ക്ക് നിർത്താൻ പകർപ്പവകാശ ലംഘനം  ആരോപിച്ച് ഫേസ് ബുക്ക് 

കോടതിയിൽ ഫേസ് ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനും കൂടാതെ ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ നേടുന്നതിനുമുള്ള ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്ന വെബ്സൈറ്റുകൾ നീക്കംചെയ്യണമെന്ന ആവശ്യവുമായി കമ്പനി നിയമ നടപടി ആരംഭിച്ചു. വെബ്സൈറ്റുകൾക്കെതിരെ നേരിട്ട് പരാതി നൽകാതെ അവരുടെ ഡൊമെയ്ൻ ഹോസ്റ്റുകൾക്കെതിരെയാണ് ഹരജി ഫയൽ ചെയ്തിരിക്കുന്നത്.  
കാലിഫോർണിയയിൽ ഫേസ് ബുക്ക് ഫയൽ ചെയ്ത കേസിൽ ഓൺലൈൻ എൻസി, ഐഡി ഷീൽഡ് എന്നിവ സൈബർ കയ്യേറ്റവും  വ്യാപാരമുദ്ര ലംഘനവും നടത്തിയെന്ന് ആരോപിച്ചു.  മിക്ക വെബ്സൈറ്റുകളുടെയും ഡൊമെയ്ൻ പേരുകൾ ഫെയ്‌സ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ പദങ്ങൾ ഉപയോഗിക്കുന്നു.
പകർപ്പവകാശം ലംഘിച്ചതിനാൽ സംശയാസ്പദമായ സൈറ്റുകൾ നീക്കം ചെയ്യുന്നതിന് ഡൊമെയ്ൻ ഹോസ്റ്റുകളോട് നിരവധി തവണ അഭ്യർഥിച്ചതായി ഫെയ്‌സ് ബുക്ക് പറയുന്നു.  വെബ്സൈറ്റ്  ഉടമകൾ ആരാണെന്ന്  അറിയണമെന്നും ഫെയ്‌സ് ബുക്ക് ആവശ്യപ്പെട്ടു.
ഉപയോക്താക്കൾ അവരുടെ യൂസർ നെയിമുകളും പാസ്വേഡുകളും നൽകുന്നതിനായി കബളിപ്പിക്കാനുള്ള ശ്രമത്തിൽ 20 വെബ്സൈറ്റുകൾ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും യു.ആർ.എല്ലുകളെ അനുകരിച്ചതായി കമ്പനി വാദിക്കുന്നു, ചില സൈറ്റുകൾ ഫെയ്‌സ് ബുക്ക് ലോഗിൻ പേജിന്റെ കൃത്യമായ രൂപകൽപ്പനയും ഉപയോഗിക്കുന്നു. ഇങ്ങനെ ചെയ്ത ഓരോ സൈറ്റും 100,000 ഡോളർ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. മൊത്തം 20 ലക്ഷം ഡോളർ.
ആപ്ലിക്കേഷനുകളുടെയും സേവനങ്ങളുടെയും സ്വകാര്യത സംരക്ഷിക്കാൻ ഫെയ്‌സ് ബുക്ക് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഫെയ്‌സ് ബുക്ക് കുടുംബത്തിലെ  ആപ്ലിക്കേഷനുകളുടേതെന്ന് കരുതുന്ന  വെബ് വിലാസങ്ങൾ സൃഷ്ടിക്കുന്നത് ഒരിക്കലും അനുവദിക്കാവുന്നതല്ല.  ഇത്തരം ദുരുപയോഗത്തിന് പിന്നിലുള്ളവർക്കെതിരെ ഞങ്ങൾ നടപടിയെടുക്കുമെന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് നിയമനടപടി ആരംഭിച്ചിരിക്കുന്നതെന്ന് വക്താവ് പറഞ്ഞു. 

Latest News