Sorry, you need to enable JavaScript to visit this website.

മലബാറില്‍ മെമു വരുന്നു; യാത്രാ ദുരിതത്തിനു പരിഹാരമാകും

കോഴിക്കോട്- മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്  ഉടന്‍ തന്നെ മെമു സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചോടെ പാലക്കാട് നിന്ന് മലബാറിലേക്ക് മെമു സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. സംസ്ഥാനത്ത് നിലവില്‍ കൊല്ലം-എറണാകുളം പാലക്കാട്, കൊല്ലം-തിരുവനന്തപുരം-നാഗോര്‍കോവില്‍ റൂട്ടുകളിലാണ് മെമു സര്‍വീസ് നടത്തുന്നത്.


ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമായി ആയിരക്കണക്കിന് യാത്രക്കാരാണ് മലബാര്‍ മേഖലയില്‍ രാവിലെയും വൈകിട്ടും ട്രെയിനുകളെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഈ ട്രെയിനുകളില്‍ മതിയായ ബോഗികള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലുമാണ്. മെമു വരുന്നതോടെ ഇതിന് വലിയൊരു പരിഹാരമാകും.

14 കോടിയോളം രൂപ ചെലവിട്ട് പാലക്കാട്ടില്‍ മെമു ഷെഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ത്രിഫേസ് മെമുവായിരിക്കും മലബാറില്‍ ഓടിക്കുക. ആയിരത്തോളം ആളുകള്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകും.

 

Latest News