റിയാദ്- സൗദി അറേബ്യയിൽ നിങ്ങൾ ഉണ്ടാക്കിയെടുത്ത സ്ഥാനത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനവും പ്രതിബദ്ധതയും സൗദി അറേബ്യക്കും ഇന്ത്യക്കുമിടയിൽ സൗഹാർദം സൃഷ്ടിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും സഹായിച്ചു -സൗദി സന്ദർശനത്തോടനുബന്ധിച്ച് സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് നൽകിയ സന്ദേശത്തിൽ മോഡി പറഞ്ഞു.
തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരം, സമുദ്ര ഗതാഗത സുരക്ഷ, വെസ്റ്റ് കോസ്റ്റ് റിഫൈനറി അടക്കമുള്ള വിഷയങ്ങൾ സൗദി മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി വിശകലനം ചെയ്തതായി വിദേശ മന്ത്രാലയം പറഞ്ഞു.