കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണക്കുന്ന രാജ്യങ്ങളെ ആക്രമിക്കുമെന്ന് പാക് മന്ത്രി

ഇസ്ലാമാബാദ്- കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന പാക്കിസ്ഥാന്‍ മന്ത്രിയുടെ പ്രസ്താവന വിവാദമായി. ഈ രാജ്യങ്ങളെ പാക്കിസ്ഥാന്റെ ശത്രുവായി കണക്കാക്കുമെന്നും കശ്മീര്‍ കാര്യ മന്ത്രി അലി അമിന്‍ ഗന്ദര്‍പൂര്‍ ചൊവ്വാഴ്ച ഒരു പരിപാടിക്കിടെ പറഞ്ഞു. കശ്മീരിനെ ചൊല്ലി ഇന്ത്യയുമായുള്ള സംഘര്‍ഷം മുറുകിയാല്‍ പാക്കിസ്ഥാന്‍ യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരാകും. ഇന്ത്യയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയെല്ലാം പാക്കിസ്ഥാന്റെ ശത്രുക്കളായി കാണുകയും അവരെ മിസൈലിട്ട് ആക്രമിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ പ്രകോപനപരമായ പ്രസംഗത്തിന്റെ വിഡിയോയുടെ ഒരു ഭാഗം പാക് മാധ്യമ പ്രവര്‍ത്തക നൈല ഇനായത് ട്വീറ്റ് ചെയ്തിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ആഗോള തലത്തില്‍ ഒറ്റപ്പെടുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ  വിവാദ പരാമര്‍ശങ്ങള്‍.
 

Latest News