റിയാദ്- സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മലയാളി മെഷീനില്‍ കുടുങ്ങി മരിച്ചു. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് കൊപ്പം മുളയങ്കാവ് തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്.
ഭാര്യ ശമീറ. കുട്ടികളില്ല. കുഞ്ഞിമുഹമ്മദിന്റെയും റുഖിയയുടെയും മകനാണ്. ഒമ്പത് വര്‍ഷമായി റിയാദിലുണ്ട്. റിയാദ് സമസ്ത ഇസ്ലാമിക് സെന്ററിന്റെയും കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദിലുള്ള സഹോദരി ഭര്‍ത്താവ് സക്കീറിനെ സഹായിക്കാന്‍ അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ മുഹമ്മദ്, മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, പാലക്കാട് ജില്ല കെഎംസിസി അംഗങ്ങള്‍ എന്നിവര്‍ രംഗത്തുണ്ട്.






