കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു  ഭീഷണിപ്പെടുത്തിയ ആള്‍ കൊലക്കേസില്‍ അറസ്റ്റില്‍

കൊച്ചി- നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ സ്റ്റാന്‍ലി ജോസഫിനെ (76) കൊലപാതകക്കേസില്‍ പോലീസ് അറസ്റ്റു ചെയ്തു. ചേമ്പിന്‍കോട് കോളനി നിവാസ് ദിലീപ് കുമാറിനെ (66) കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് തോപ്പുംപടി സൗത്ത് മൂലംകുഴി സ്വദേശി സ്റ്റാന്‍ലി ജോസഫിനെ അറസ്റ്റു ചെയ്തത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തു വെച്ച് കഴിഞ്ഞ 23 ന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു വച്ച് നടന്‍ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങി ഒരാഴ്ചയ്ക്കു പിന്നാലെയാണ് കൊലപാതകം നടന്നത്.സ്റ്റാന്‍ലിയും ദിലീപും ഇതിനുമുമ്പും മറ്റുപല കേസുകളില്‍ പ്രതികളായിരുന്നു. പള്ളികളില്‍ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടാണ് ഇരുവരും ജീവിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ദിലീപിനെ സ്റ്റാന്‍ലി കുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

Latest News