Sorry, you need to enable JavaScript to visit this website.

മധുരം കിനിയുന്ന കെനിയ

ഫവാസും ഡോ: നബീലും അമ്മാവനും
കെനിയയിലെ വയനാട്...നെയ്‌റോബിക്കടുത്ത പച്ചപ്പട്ടണിഞ്ഞ മല. 
കെനിയ എയർവേസ്. 
പഴങ്ങൾ. 
വനിതകൾ ജോലി ചെയ്യുന്ന കെനിയയിലെ ഓഫീസ്.
ലേഖകനും ഫവാസ് മുഹമ്മദും.  
നെയ്‌റോബിയിലെ പച്ചക്കറിക്കട.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ പ്രവഹിക്കുന്ന ദുബായ്, സിംഗപ്പൂർ നഗരങ്ങളിൽ നിന്നും വിഭിന്നമാണ് കെനിയയിലെ വിനോദ സഞ്ചാരത്തിന്റെ സവിശേഷത. ഇവിടെ പരിസ്ഥിതി സൗഹൃദ ടൂറിസമാണ് അധികൃതർ മുൻകൈയെടുത്ത് പ്രോത്സാഹിപ്പിക്കുന്നത്. മാർക്കറ്റിൽ വിഷം നിറച്ച പഴങ്ങളും പച്ചക്കറിയുമേ ലഭിക്കുന്നുള്ളുവെന്ന് പരാതിയുള്ളവർ കെനിയയിലേക്ക് വരിക. വളരെ കുറഞ്ഞ വിലയ്ക്കാണ് ഓറഞ്ചും മറ്റും വിൽക്കുന്നത്. റോഡരികിൽ വിൽക്കാൻ വെച്ചതുൾപ്പെടെ പഴം, പച്ചക്കറി ഇനങ്ങളെല്ലാം രാസവസ്തുക്കൾ ചേർക്കാതെ വിളയിച്ചത്. ചക്ക, മാങ്ങ, തേങ്ങ എന്നിവയ്‌ക്കെല്ലാം അത്യപൂർവ രുചി. 

ഇത്തവണ ബലി പെരുന്നാൾ ആഘോഷം തികച്ചും വ്യത്യസ്തമായ ലൊക്കേഷനിലാവാമെന്ന് കരുതിയിരുക്കുമ്പോഴാണ് നെയ്‌റോബിയിലെ അമ്മാവന്റെ ക്ഷണം ലഭിക്കുന്നത്. അമ്മാവൻ ലക്ഷദ്വീപിലെ ആന്ത്രോത്ത് സ്വദേശി സയ്യിദ് ഫത്തഹുദ്ദീൻ തങ്ങൾ 1967 മുതൽ കെനിയയിലാണ്. ഒട്ടും വൈകാതെ ലഗേജുമായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്. കൂട്ടിന് ജിദ്ദയിലെ സുഹൃത്തും ബിസിനസുകാരനുമായ കോഴിക്കോട് സ്വദേശി ഫവാസ് മുഹമ്മദും. ഇക്കഴിഞ്ഞ ജൂലൈ 27ന്റെ ഉഷ്ണമേറിയ പ്രഭാതത്തിലാണ് മുത്തശ്ശി നഗരത്തിൽ നിന്ന് യാത്ര പുറപ്പെട്ടത്. മലയാളികളും ഇന്ത്യക്കാരുമായ യാത്രക്കാരാണ് ഇതിന് മുമ്പ് ഒരുമിച്ചെങ്കിൽ മരുന്നിന് പോലും നമ്മുടെ നാട്ടുകാർ സൗദിയ വിമാനത്തിലുണ്ടായിരുന്നില്ല. സഹയാത്രികരുടെ പെരുമാറ്റം ഏറെ മതിപ്പുളവാക്കുന്നതായിരുന്നു. രണ്ട് മണിക്കൂർ നാൽപത് മിനുറ്റെടുത്ത് യന്ത്രപ്പക്ഷി ലക്ഷ്യസ്ഥാനത്തെത്തിയപ്പോൾ സ്വന്തം ബാഗുകൾ ഓവർ ഹെഡ് കാബിനിൽനിന്ന് വലിച്ചിറക്കി മറ്റുള്ളവർക്ക് ടെൻഷനുണ്ടാക്കുന്ന പരിപാടിയൊന്നും കാണാനേയില്ല. 


ഞങ്ങളെ സംബന്ധിച്ചിടത്തോളം ജിദ്ദയിലെ 40-45 ഡിഗ്രി താപനിലയിൽ നിന്ന് 20-22 ലേക്കുള്ള മാറ്റം ഈ വിനോദ യാത്രയിലെ ഏറ്റവും ത്രില്ലിംഗ് അനുഭവമായി. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ പ്രവഹിക്കുന്ന ദുബായ്, സിംഗപ്പൂർ നഗരങ്ങളിൽ നിന്നും വിഭിന്നമാണ് കെനിയയിലെ വിനോദ സഞ്ചാരത്തിന്റെ സവിശേഷത. ഇവിടെ പരിസ്ഥിതി സൗഹൃദ ടൂറിസമാണ് അധികൃതർ മുൻകൈയെടുത്ത് പ്രോത്സാഹിപ്പിക്കുന്നത്. 


മാർക്കറ്റിൽ വിഷം നിറച്ച പഴങ്ങളും പച്ചക്കറിയുമേ ലഭിക്കുന്നുള്ളുവെന്ന് പരാതിയുള്ളവർ കെനിയയിലേക്ക് വരിക. വളരെ കുറഞ്ഞ വിലയ്ക്കാണ് ഓറഞ്ചും മറ്റും വിൽക്കുന്നത്. റോഡരികിൽ വിൽക്കാൻ വെച്ചതുൾപ്പെടെ പഴം, പച്ചക്കറി ഇനങ്ങളെല്ലാം രാസവസ്തുക്കൾ ചേർക്കാതെ വിളയിച്ചത്. ചക്ക, മാങ്ങ, തേങ്ങ എന്നിവയ്‌ക്കെല്ലാം അത്യപൂർവ രുചി. മധുരമേറുന്നതാണ് ഇവിടെ ലഭിക്കുന്ന ഓർഗാനിക് പഴങ്ങൾ. പായ്ക്കറ്റിൽ ലഭ്യമായ കെനിയ ടീയോട് കിടപിടിക്കാവുന്ന തേയില ജിദ്ദയിലെ വിപണിയിൽ ലഭ്യമല്ലെന്ന് ഉറപ്പിച്ചു പറയാനാവും. നാട്ടിലും സൗദിയിലുമുള്ള സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയതും കെനിയയിലെ ചായപ്പൊടി പായ്ക്കറ്റുകൾ തന്നെ. തേനിൽ മായം ചേർക്കുന്നത് സാർവത്രികമാണ്. കെനിയയിലെ കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഏറ്റവും മികച്ച തേൻ ഞങ്ങൾ വാങ്ങി. 


കാർഷിക മേഖല കഴിഞ്ഞാൽ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്നത് ടൂറിസമാണ്. സോമാലിയയുമായി അതിർത്തി പങ്കിടുന്ന മേഖലയൊഴിച്ചാൽ ബാക്കിയെല്ലായിടത്തും യാതൊരു വിധ സുരക്ഷാ പ്രശ്‌നവുമില്ല. ഏഷ്യയിൽ നിന്നുള്ള ടൂറിസ്റ്റുകളെയാണ് കെനിയ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 2,69151 പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തിച്ചേർന്നെന്നാണ് കണക്ക്. മൊത്തം സന്ദർശകരുടെ 13.3 ശതമാനം വരുമിത്. ലോകത്തിന്റെ മറ്റിടങ്ങളിൽ നിന്നെത്തിയ ടൂറിസ്റ്റുകളുടെ എണ്ണത്തിലും പത്ത് ശതമാനം വർധനവുണ്ടായി. ആഫ്രിക്കൻ രാജ്യങ്ങളിലെ ടൂറിസം വ്യവസായത്തിന് ലോകത്ത് അതിവേഗം കുതിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനമുണ്ട്. 2025 ആകുമ്പോഴേക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 90 ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.  സിംഗപ്പൂരിൽ അടുത്തിടെ സംഘടിപ്പിച്ച മാജിക്കൽ കെനിയ ട്രാവൽ എക്‌സ്‌പോയൊക്കെ ഇതിന്റെ ഭാഗമായാണ്. ദുബായി മിഡിൽ ഈസ്റ്റിന്റെ ഹബ് ആയതു പോലെ കെനിയയെ ആഫ്രിക്കയുടെ ഹബ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഭരണാധികാരികൾ. 
വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ സഞ്ചാരികൾക്ക് കെനിയയിൽ എത്തിച്ചേരാം. സൗദിയിൽനിന്ന് പോകുമ്പോൾ ഓൺലൈനിൽ വിസയെടുത്ത് പോകുന്നതാണ് സൗകര്യപ്രദം. മൂന്ന് ദിവസം കൊണ്ട് ലഭിക്കും. അമ്പത് യു.എസ് ഡോളറാണ് നിരക്ക്. ഓൺ അറൈവൽ സൗകര്യവുമുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ 90 ശതമാനം പേർക്കും ഇംഗഌഷിൽ ആശയ വിനിമയം നടത്താനാവുന്നു. 
സയ്യിദ് ഫത്തഹുദ്ദീൻ തങ്ങൾ നെയ്‌റോബി ഇസ്‌ലാമിക് കോളജ് ഡയരക്ടറും  ഇസ്‌ലാമിക പണ്ഡിത സഭയുടെ അധ്യക്ഷനാണ്. അദ്ദേഹത്തിന്റെ മകൻ നബീൽ ഡോക്ടറും. ആശുപത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കുടുംബത്തിന്റേതായിട്ടുണ്ട്. നാട് കാണാനിറങ്ങുമ്പോൾ നബീൽ ഞങ്ങൾക്കൊരു തുണയായിരുന്നു. 


ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പു വരുത്താൻ പോലീസ് സാന്നിധ്യം എല്ലായിടത്തുമുണ്ട്. നഗരവീഥികൾ വീതി കുറഞ്ഞതും തിരക്കേറിയതുമാണ്. 
സഫാരിയും മൃഗശാലാ സന്ദർശനവുമായി ആഹ്ലാദകരമായ ദിനങ്ങൾ പെട്ടെന്നാണ് അവസാനിച്ചത്. 
ഇവിടെ വിവിധ വിഭാഗങ്ങൾ വളരെ സൗഹാർദത്തോടെ കഴിയുന്നു. മുസ്‌ലിംകൾ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും. ഇന്ത്യയിലെ ഗുജറാത്തിൽനിന്ന് കുടിയേറിപ്പാർത്തവർ പണിത  ക്ഷേത്രം വരെ തലസ്ഥാന നഗരിയിൽ കാണാനായി. നഗര മധ്യത്തിലെ ജുമാ മസ്ജിദിലെ ഖുതുബ ഇംഗഌഷിലും പ്രാദേശിക ഭാഷയായ സൊഹിലിയിലുമാണ്. രാവിലെ എട്ട്  മുതൽ വൈകുന്നേരം ആറ്  വരെയാണ് കമ്പോളം പ്രവർത്തിക്കുന്നത്. ആഹ്ലാദത്തോടെ ജീവിക്കുന്ന കെനിയക്കാരുടെ ആതിഥേയ മര്യാദ ആരുടേയും ഹൃദയം കവരും. മാംസം ചുട്ടെടുത്ത് തയാറാക്കുന്ന ഷാമാ ഷോമ കഴിച്ച് മാത്രമേ അതിഥികളുമായി സംസാരം തുടങ്ങുകയുള്ളു. എല്ലാ വീടുകളിലും ഇത് തയാറാക്കാനുള്ള സജ്ജീകരണങ്ങളുണ്ട്. 


കേരളം പോലെ പച്ചപ്പട്ടണിഞ്ഞ കെനിയയുടെ കടൽ തീരങ്ങൾ നമ്മുടെ കോവളത്തെ ഓർമിപ്പിക്കുന്നവയാണ്. പ്രകൃതിക്ഷോഭത്തെ പ്രകൃതി കൊണ്ട് തന്നെ തടയുന്ന കെനിയയുടെ ബാംബു ടെക്‌നോളജി കേരളത്തിന് മാതൃകയാക്കാവുന്നതാണ്. 
പ്രളയത്തിലും മണ്ണിടിച്ചിലിലും നൂറു കണക്കിന് ആളുകൾ കൊല്ലപ്പെട്ടപ്പോഴാണ് മുള വളർത്തി ദുരന്തം ആവർത്തിക്കുന്നത് പ്രതിരോധിച്ചത്. കേരളത്തിൽ വർഷം തോറും പ്രളയം ആവർത്തിക്കപ്പെടുകയാണല്ലോ.

Latest News