കോടിയേരി ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പുറപ്പെട്ടു 

തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയില്‍ വിദഗ്ധ ചികിത്സ. പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് കോടിയേരി ബാലകൃഷ്ണന്‍ ഹൂസ്റ്റണിലേക്ക് യാത്ര തിരിച്ചു.ഭാര്യ വിനോദിനിയും അദ്ദേഹത്തോടൊപ്പം ഉണ്ട്. ഒരുമാസത്തേക്കാണു യാത്ര. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് അവധിയെടുത്തിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്കു ശേഷം തുടര്‍ചികിത്സ ആവശ്യമെങ്കില്‍ അവധി നീട്ടിയേക്കും. അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകള്‍ക്കു പകരം ആളെ നിയോഗിച്ചിട്ടില്ല.
ഉപതിരഞ്ഞെടുപ്പ് മൂലമാണ് കോടിയേരിയുടെ അമേരിക്കന്‍ യാത്ര നീണ്ടത്. 
കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. 

Latest News