റിയാദ് - അടുത്ത വ്യാഴാഴ്ച രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലെയും പള്ളികളിൽ മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അഭ്യർഥിച്ചു. പാപമോചനം കൊണ്ടും പശ്ചാത്താപ വിവശരായും ദൈവിക മാർഗത്തിലേക്ക് മടങ്ങണമെന്ന് റോയൽകോർട്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. നിർധനർക്ക് നന്മ ചെയ്തും നമസ്‌കാരം, ദാനം തുടങ്ങി ഐഛീക കർമങ്ങൾ വർധിപ്പിക്കുക മാത്രമേ ജനങ്ങൾക്ക് ബാധിച്ച വിഷമം നീങ്ങിപ്പോകൂ. ദൈവീകാനുഗ്രഹം ലഭിക്കാൻ പ്രവാചക അധ്യാപനത്തിൽനിന്ന് പാഠമുൾക്കൊണ്ട് പ്രാർഥന വർധിപ്പിക്കണമെന്നും രാജവിജ്ഞാപനത്തിൽ പറയുന്നു.






