Sorry, you need to enable JavaScript to visit this website.

ആദർശ ബോധവും പ്രബോധന ആർജവവും ഇസ്‌ലാമിക മുഖമുദ്ര -ഡോ. റോയ്‌

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിനിന്റെ ഉദ്ഘാടന സംഗമത്തിൽ ഇസ്‌ലാമിക പ്രബോധകനും അമേരിക്കൻ പൗരനുമായ ഡോ. റോയ് സംസാരിക്കുന്നു.

റിയാദ് - ആദർശ ബോധവും പ്രബോധന ആർജവവും ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ മുഖമുദ്രയാണെന്ന് ഇസ്‌ലാമിക പ്രബോധനകനും അമേരിക്കൻ പൗരനുമായ ഡോ. റോയ് അഭിപ്രായപ്പെട്ടു. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ 'വിമോചനം തൗഹീദിലൂടെ വിജയം അനുധാവനത്തിലൂടെ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ഉദ്ഘാടന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രവാചകന്മാരും ജനങ്ങളെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരുടെ ജീവിതവും മാർഗവും ഒന്നായിരുന്നു. ഓരോ മുസ്‌ലിമും ജീവിതത്തിൽ പ്രവാചകൻമാരുടെ പാത പിന്തുടരേണ്ടതാണ്. കേരളത്തിലെ ഇസ്‌ലാമിക സമൂഹം വിദ്യാഭ്യാസപരമായും ആത്മീയപരമായും നേടിയ ഔന്നത്യം അവരുടെ പ്രവർത്തനങ്ങളിൽ കാണാറുണ്ടെന്നും പ്രവാസികളായ മലയാളികൾ ഇസ്‌ലാമിക പ്രവർത്തനത്തിന് കൂടി സമയം കണ്ടെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
റൗദയിലെ റിഹാബ് ഇസ്തിറാഹയിൽ നടന്ന സംഗമം പണ്ഡിതനും വാഗ്മിയും മതകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനുമായ അബ്ദുറഹ്മാൻ മദീനീ ഉദ്ഘാടനം ചെയ്തു. അഡ്വ. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ് സ്വലാഹി പ്രമേയ വിശദീകരണം നടത്തി. ശിഹാബ് കൊട്ടുകാട്, നൗഷാദ് അലി കോഴിക്കോട്, ഹനീഫ് കണ്ണൂർ എന്നിവർ സംസാരിച്ചു.
തൗഹീദ്: വിശ്വാസത്തിന്റെ മൗലികത എന്ന വിഷയത്തിൽ സഅദുദ്ദീൻ സ്വലാഹി, രിസാലത്ത്; പൊരുളും ആശയവും എന്ന പ്രമേയത്തിൽ റഫീഖ് സലഫി, ആഖിറത്ത് വിളിപ്പാടകലെ മറ്റൊരു ലോകം എന്ന വിഷയത്തിൽ ഹാഫിസ് ഇസ്സുദ്ദീൻ സ്വലാഹി എന്നിവർ പ്രഭാഷണം നിർവഹിച്ചു. മുഹമ്മദ് സുൽഫിക്കർ സ്വാഗതവും, മുഹമ്മദ് കുട്ടി കടന്നമണ്ണ നന്ദിയും പറഞ്ഞു.
കുടുംബ സംഗമത്തിൽ അജ്മൽ മദനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ ഖയ്യൂം ബുസ്താനി അധ്യക്ഷത വഹിച്ചു. സാജിദ് കൊച്ചി സ്വാഗതവും അബ്ദുറസാഖ് നന്ദിയും പറഞ്ഞു.
വേദി രണ്ടിൽ നടന്ന സ്റ്റുഡൻസ് മീറ്റിൽ 350 കുട്ടികൾ പങ്കെടുത്തു. യതി മുഹമ്മദ്, ഹനീഫ മാസ്റ്റർ, നാസർ മാസ്റ്റർ, മൻസൂർ സിയാംകണ്ടം, നജീബ് സ്വലാഹി, കബീർ മാസ്റ്റർ, വലീദ്, അബ്ദുൽ മജീദ് തൊടികപ്പുലം, അബ്ദുറസാഖ് മൂത്തേടം, ജുന ആസിഫ്, വർദ, റജീന.സി.വി, റജീന.സി.പി, റംല, ബുഷ്‌റ, മുഫീദ എന്നിവർ നേതൃത്വം നൽകി.
അബ്ദുന്നാസർ റൗദ, സഇദ് കുമരനല്ലൂർ, ബഷീർ സ്വലാഹി, അബ്ദുൽ അസീസ് കോട്ടക്കൽ, അബ്ദുൽ വഹാബ്, നൗഷാദ് മടവൂർ, അഷ്‌റഫ് തിരുവനന്തപുരം, കബീർ ആലുവ, ഇഖ്ബാൽ വേങ്ങര, മുജീബ് തൊടികപ്പുലം, ഷംസു പുനലൂർ, റഷീദ് വടക്കൻ, സിയാദ് കായംകുളം, ഫള്‌ലുറഹ്മാൻ അറക്കൽ, നാദിർഷ, ഫിറോസ് വണ്ടൂർ, ഷാജി ആലപ്പുഴ, നെഹാസ് ആലപ്പുഴ, ഫറാസ് കണ്ണൂർ, സഫീർ വണ്ടൂർ, അൻവർ, അമീർ എൻ, അബ്ദുൽ റൗഫ് കോട്ടക്കൽ, സക്കി അഹമ്മദ് കാലിക്കറ്റ്, മുജീബ് ഒതായി, അനസ് പന്തല്ലൂർ, ജൈസൽ പന്തല്ലൂർ, സലാം ബുസ്താനി, സൈഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
 

Latest News