തുറസ്സായ സ്ഥലത്ത്  പരീക്ഷ;  വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കോപ്പിയടിച്ചു 

പട്‌ന- കോളജിന് പുറത്ത് തുറസ്സായ സ്ഥലത്തിരുന്ന് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സംഭവം വിവാദമാകുന്നു.ബിഹാറിലെ ബെത്തിയയിലെ രാം ലഖന്‍ സിങ് യാദവ് കോളേജില്‍ ശനിയാഴ്ചയാണ് സംഭവം.
കോളേജ് മുറ്റത്തും പരിസരത്തുമായി പരീക്ഷയ്ക്ക് ഇരിക്കുന്ന വിദ്യാര്‍ഥികള്‍ പരസ്പരം സഹായിച്ച് ഉത്തരമെഴുതുന്ന ചിത്രങ്ങള്‍ ഇതിനോടകം പ്രചരിച്ചു.ഇതിനിടെ കോളേജ് അധികൃതര്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തുവന്നതും വിവാദമായിട്ടുണ്ട്. 2000 വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യം മാത്രമേ കോളേജിലുള്ളൂ. എന്നാല്‍ സര്‍വകലാശാല 5000 പേര്‍ക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് ആര്‍എല്‍എസ്വൈ കോളേജാണ്. പെട്ടെന്നുള്ള അറിയിപ്പായതിനാല്‍ മതിയായ സൗകര്യമൊരുക്കാനായില്ലെന്നും പരീക്ഷ ഈ രീതിയില്‍ നടത്തേണ്ടിവന്നതിന്റെ കാരണം ഇതാണെന്നും അധികൃതര്‍ പറയുന്നു.

Latest News