പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ  ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ 

ന്യൂയോര്‍ക്ക്- പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലാണ് സംഭവം. കാലിഫോര്‍ണിയ മാക്ഫര്‍ലാന്റ് സ്‌കൂളിലെ അദ്ധ്യാപികയായ എല്‍വിയ ഗോണ്‍സാലസാണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക താത്പര്യത്തോടെ സമീപിച്ചു എന്നീ കുറ്റങ്ങളാണ് അദ്ധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
രണ്ട് കുട്ടികളുടെ മൊബൈല്‍ഫോണുകള്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപികയുടെ പീഡനം പുറത്തറിഞ്ഞത്. ഒരു വിദ്യാര്‍ത്ഥിയുടെ ഫോണില്‍ എല്‍വിയയുടെ പേരിലുള്ള സന്ദേശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് കുട്ടിയെ ചോദ്യം ചെയ്തിരുന്നു. എല്‍വിയ സ്‌കൂളിലെ അദ്ധ്യാപികയാണെന്ന് കുട്ടി അധികൃതരോട് തുറന്നു പറഞ്ഞു. ഓഗസ്റ്റ് അവസാനം മുതല്‍ അദ്ധ്യാപികയുമായി തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി വിദ്യാര്‍ത്ഥി മൊഴി നല്‍കി

Latest News