ആസാദി മാര്‍ച്ച്: പാക്കിസ്ഥാനില്‍ റോഡ് ബ്ലോക്ക് ചെയ്യാന്‍ കണ്ടെയ്‌നറുകള്‍ പിടിച്ചെടുക്കുന്നു

ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ആസാദി മാര്‍ച്ചിന് എത്തിച്ചേരുന്ന ജനങ്ങളെ തടയാന്‍ പഞ്ചാബ്, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യകളിലെ അധികൃതര്‍ തങ്ങളുടെ ട്രക്കുകളും കണ്ടെയിനറുകളും ബലമായി പിടിച്ചെടുക്കുയാണെന്ന് യഷിപ്പിംഗ് സ്ഥാപനങ്ങള്‍ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂവായിരത്തിലധികം കണ്ടെയ്‌നറുകള്‍ പോലീസ് ബലമായി പിടിച്ചെടുത്തുവെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വയിലെ കണ്ടെയ്നേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഹക്കിമുല്ലാ ഖാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പാക്കിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അഞ്ച് ദിവസത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധമായാണ് ആസാദി മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ആരംഭിച്ച് ഒക്ടോബര്‍ 31 ന് ഇസ്ലാമാബാദില്‍ ഒത്തുചേരും.
അധികൃതരുടെ നടപടികളുടെ ഫലമായി കണ്ടെയ്‌നര്‍ ഉടമകള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ഹക്കിമുല്ലാ ഖാന്‍ പറഞ്ഞു. എന്നാല്‍ കണ്ടെയ്‌നറുകള്‍ പിടിച്ചെടുത്തിട്ടില്ലെന്നും ഉടമസ്ഥരില്‍ നിന്ന് വാടകയ്‌ക്കെടുത്ത കണ്ടെയനറുകള്‍ക്ക് പണം നല്‍കുമെന്നും ഇസ്ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹംസ ഷഫ്കത്ത് പറഞ്ഞു.

 

 

Latest News