Sorry, you need to enable JavaScript to visit this website.

ബല്‍റാം, നിങ്ങള്‍ ഇനിയും പക്വത നേടിയിട്ടില്ല; രൂക്ഷ വിമര്‍ശവുമായി ഹരീഷ്

പാലക്കാട്- വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെ ന്യായീകരിച്ച വി.ടി ബല്‍റാം എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശവുമായി അഡ്വ. ഹരീഷ് വാസുദേവന്‍.
കേരളം മുന്‍പു കണ്ടിട്ടില്ലാത്ത ക്രൂരമായ പീഡനക്കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ അനുവദിച്ച പോലീസും രക്ഷപെട്ട പ്രതികളും തന്റെ ജില്ലയില്‍ കറങ്ങി നടക്കുന്നതില്‍ പ്രശ്‌നമില്ലാത്ത ബല്‍റാം ഇനിയും പക്വത നേടിയിട്ടില്ലെന്ന് ഹരീഷ് വാസുദേവന്‍ ഫേസ് ബുക്കില്‍ കുറിച്ചു. വാര്‍ത്ത പുറത്തെത്തിച്ച മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച ബല്‍റാമിന്റെ നിലപാടിനെയും ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തി.
സോഷ്യല്‍ മീഡിയയില്‍ അല്ലാതെ ഈ കേസില്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ വായിക്കാം  

വാളയാര്‍ കേസില്‍ വൈകാരിക പ്രകടനങ്ങള്‍ കൊണ്ട് കാര്യമില്ല. ട്രയല്‍ അവസാനിച്ചു വിധിപറഞ്ഞ കേസില്‍ പുനരന്വേഷണം സാധ്യമല്ല. ആദ്യം വിധിപകര്‍പ്പ് ലഭിക്കണം. വായിക്കണം. തെളിവുകളുടെ കണ്ണി വിട്ടുപോയത് അന്വേഷണ പിഴവാണോ എന്നറിയണം.
ദൃക്സാക്ഷിമൊഴി പോലും തെറ്റിയത് പ്രോസിക്യൂഷന്റെ പിഴവാണോ എന്നറിയണം. അതിന്മേലൊക്കേ കോടതിയുടെ നിരീക്ഷണങ്ങള്‍ അറിയണം.

കേസ് അന്വേഷണം അട്ടിമറിച്ചതാണ് എന്നതിന് തെളിവുണ്ടെങ്കില്‍ അത് സംഘടിപ്പിക്കണം. അതിനാദ്യം അക്കാര്യത്തില്‍ പോലീസ് എകഞ ഇടണം. ആ കേസ് വെച്ചു മാത്രമേ ഇനിയീ കേസ് ൃലഓപ്പണ്‍ ചെയ്യാനുള്ള എന്തെങ്കിലും സാധ്യതകള്‍ നിയമപരമായി പരിശോധിക്കാനാകൂ. അതിനാദ്യം ആരൊക്കെ ചേര്‍ന്നാണ് അട്ടിമറിച്ചത് എന്നറിയണം. അവരെ സര്‍വ്വീസില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും മാറ്റി നിര്‍ത്തണം. അവരുടെ അടുത്ത സുഹൃത്തുക്കളേ ഈ കേസന്വേഷണ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം. അട്ടിമറിക്കേസ് എകഞ ഇടുന്നതിന് മുന്‍പ് കഏ യുടെ നേതൃത്വത്തില്‍ ഇപ്പറഞ്ഞ വകുപ്പ്തല അന്വേഷണമുണ്ടായാലേ അട്ടിമറിക്കേസ് തെളിവുകളോടെ നിലനില്‍ക്കൂ. അത് തെളിയിച്ചാലേ പുനര്‍വിചാരണയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉള്ളൂ.

വെറുതേ അപ്പീല്‍ നല്‍കിയാല്‍ ഈ സാധ്യതകള്‍ എല്ലാം അടയും. ഈ സ്റ്റേജില്‍ അത് പ്രതികള്‍ക്കാവും സഹായകമാവുക.

അതിലൊക്കെ ഉപരിയായി, നമ്മളെ ഭരിക്കുന്ന ഏതെങ്കിലും ഒരാള്‍ക്ക് നമ്മളെപ്പോലെ ഈ കേസിലെ അനീതി ഓര്‍ക്കുമ്പോള്‍ ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാവണം, അയാള്‍ തീരുമാനങ്ങള്‍ എടുക്കണം.

(സോഷ്യല്‍ മീഡിയയില്‍ അല്ലാതെ ഈ കേസില്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ കേസിലെന്നല്ല എല്ലാ കേസിലും. അതിന്റെയൊരു ഭാഗം ചിന്തകള്‍ ഇടയ്ക്ക് ഇവിടെ പങ്കുവെയ്ക്കുന്നു എന്നുമാത്രം. ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞല്ല, ചെയ്താണ് ശീലം)
------

ബല്‍റാമിന്റെ നിലവാരം

പ്രതിപക്ഷത്തുള്ള യുവ MLA യാണ് ശ്രീ.VT ബല്‍റാം. ഫേസ്ബുക്കിലെ താരം. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിന്റെ പ്രതിനിധി. യൂത്ത് കോണ്ഗ്രസ് നേതാവ്. സര്‍വ്വോപരി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമിതിയിലെ അംഗം.

പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലെ വാളയാറില്‍ 2 ദളിത് പെണ്‍കുട്ടികളെ റേപ്പ് ചെയ്തു കൊന്ന പോക്‌സോ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ട വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് ഏതാണ്ട് 24 മണിക്കൂറായി.
അതേപ്പറ്റി ഈ യുവതുര്‍ക്കി ഒരുവരി പ്രതികരണം ഇതുവരെ എഴുതിയിട്ടില്ല
ആഭ്യന്തരവകുപ്പിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല  (മന്ത്രിയുടെ പ്രതിപകരണം വരുന്നത് വരെ പ്രതിപക്ഷ നേതാവ് പോലും ഒരുവരി പ്രതികരണം പറഞ്ഞിട്ടില്ല)

ഇന്നീ വാര്‍ത്ത ഒന്നാം പേജില്‍ പ്രാധാന്യത്തോടെ കൊടുത്ത ഒരേയൊരുപത്രം ഡെക്കാന്‍ ക്രോണിക്കിള്‍ ആണ്. അതിന്റെ റസിഡന്റ് എഡിറ്റര്‍ ശ്രീ.KJ ജേക്കബിന്റെ ഒരു എആ പോസ്റ്റ് ഇന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് നിയമമന്ത്രി ശ്രീ.AK ബാലനെങ്കിലും ഇക്കാര്യത്തില്‍ ഒരു പ്രതികരണം നല്‍കേണ്ടി വന്നത്. പോസ്റ്റ് ആഭ്യന്തര വകുപ്പിനെതിരെ ആണ്, ചോദ്യം ആ ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയോടും. ഒട്ടും വൈകാതെ ചോദ്യം മന്ത്രി കേട്ടു. അനുകൂലമായി പ്രതികരിച്ചു.

അപ്പീല്‍ നല്‍കും, സര്‍ക്കാര്‍ ഇടപെടും, അന്വേഷണത്തില്‍ വീഴ്ച വരുത്തിയെങ്കില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കും എന്നൊക്കെ പൊതുസമൂഹത്തോട് മന്ത്രി ശ്രീ.ബാലന് പറയേണ്ടി വന്നത്. KJ ജേക്കബ് ഉയര്‍ത്തിയ പ്രശ്‌നത്തിനുള്ള ആദ്യ ശാുമര േആണ്. അതായത് പ്രതിപക്ഷത്തെ നാം ഏല്‍പ്പിച്ച പണി മാധ്യമപ്രവര്‍ത്തകര്‍ നമുക്കുവേണ്ടി ചെയ്ത് റിസള്‍ട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്, അതിലുപരി ന്യായീകരണത്തിലാണ്

ആ KJ ജേക്കബിന്റെ പോസ്റ്റിനെ ട്രോളാനാണ് VT ബല്‍റാം ആകെ ഈ വിഷയത്തില്‍ പ്രതികരിച്ചത്. അപ്പോഴും ആ വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് MLA യുടെ മൂഡ്. ക്രിമിനല്‍ അന്വേഷണം പോലീസിന്റെ പണിയല്ലെന്നും, MLA മാരുടെ പണിയല്ലെന്നും, AK ബാലന്‍ നിരപരാധിയാണെന്നുമാണ് പോസ്റ്റിന്റെ സാരം. വര്‍ഗ്ഗബോധം

ഇന്നാട്ടിലെ MLA മാരെ, അവരുടെ സ്റ്റാഫുകളെ, ഓഫീസിനെ പ്രതിമാസം ലക്ഷങ്ങള്‍ ചെലവിട്ടു ജനം പരിപാലിക്കുന്നത് അവരുടെ പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ നിയമസഭയുടെ അധികാരമുപയോഗിച്ച് ഇടപെടാനാണ്. എക്‌സിക്യൂട്ടീവിനെ അക്കൗണ്ടബിള്‍ ആക്കാന്‍ കഴിവുള്ള നിയമസഭയില്‍ അംഗമായിരിക്കുന്ന ഓരോ MLA ക്കും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും, പരിഹാരം നേടിക്കൊടുക്കാനുമുള്ള ബാധ്യതയുണ്ട്.
കേരളം മുന്‍പ് കണ്ടിട്ടില്ലാത്തവിധം ക്രൂരമായ ഒരു പീഡനക്കേസിലെ പ്രതികളും അവരെ രക്ഷപ്പെടാന്‍ അനുവദിച്ച പോലീസ് എമാന്മാരും തന്റെ ജില്ലയില്‍ കറങ്ങി നടക്കുന്നത് ഒരു വലിയ പ്രശ്‌നമായി തോന്നാത്ത MLA തന്റെ ഊര്‍ജ്ജം ചെലവാക്കിയത്, ആ വാര്‍ത്ത സജീവ ജനശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ട്രോളാനാണ്

പറയാതിരിക്കാനാകില്ല, ഷെയിം ബല്‍റാം ഷെയിം  നിങ്ങള്‍ ഇനിയും പക്വത നേടിയിട്ടില്ല.
---

വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'ക്രിമിനല്‍ കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ല. ക്രിമിനല്‍ കേസില്‍ ഇരകള്‍ പട്ടികജാതിക്കാരാണെങ്കില്‍പ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ല. സെഷന്‍സ് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത് നിയമ വകുപ്പാണെങ്കിലും അവര്‍ക്കാവശ്യമായ കൃത്യമായ തെളിവുകളും സാക്ഷികളേയും എത്തിച്ചു കൊടുക്കേണ്ടത് ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്ന പോലീസാണ്.

ക്രിമിനല്‍ ജസ്റ്റീസ് അഡ്മിനിസ്ട്രേഷന്‍ എന്നത് പൊതുവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്. എന്നിട്ടും ആ പോലീസിന്റെ/ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യപ്പെടാതെ സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്ക് മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തകരോട് തിരിച്ച് ഒരയൊരു ചോദ്യം. നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണി?'

ു.

 

Latest News