Sorry, you need to enable JavaScript to visit this website.

അശ്ലീല വീഡിയോ കാണിച്ച് 12 കാരനെ പീഡിപ്പിച്ചു; രണ്ട് യുവതികള്‍ക്കെതിരെ കേസ്

കണ്ണൂര്‍- അശ്ലീല വീഡിയോ കാണിച്ച ശേഷം 12 വയസ്സുകാരനെ  ലൈംഗികമായി പീഡിപ്പിച്ച രണ്ട് യുവതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരമാണ് യുവതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ ഒരാള്‍ വീട്ടമ്മയാണ്.

ഒരാഴ്ചമുമ്പ് കണ്ണൂരിലെ തലശേരിക്കടുത്താണ് സംഭവം. വീട്ടമ്മയായ യുവതിയും ഇവരുടെ സുഹൃത്തായ മറ്റൊരു യുവതിയും ചേര്‍ന്ന് 12 വയസ്സുകാരനെ അശ്ലീല വീഡിയോ കാണിക്കുകയും തുടര്‍ന്ന് കുട്ടിയെ ഇരുവരും ചേര്‍ന്ന് കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി വീഡിയോയില്‍ കണ്ടതുപോലെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തലേര്‍പ്പെടുകയും ചെയ്തു.

തിരികെ വീട്ടിലെത്തിയ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ കുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും കുട്ടിയില്‍ നിന്നും 164 പ്രകാരം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

 

Latest News