Sorry, you need to enable JavaScript to visit this website.

വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിയാൽ 150 റിയാൽ പിഴ

റിയാദ്- എൻജിൻ ഓഫാക്കാതെ വാഹനം നിർത്തി പുറത്തിറങ്ങുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത്തരം നിയമ ലംഘനങ്ങൾക്ക് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ചുമത്തും.  
ഓഫാക്കാതെ ഇട്ട വാഹനങ്ങൾ മോഷണം പോകുന്നത് വർധിച്ച പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കുന്നത്. സെക്കന്റുകൾക്കകമാണ് തന്റെ കാർ ഈ രീതിയിൽ മോഷ്ടിക്കപ്പെട്ടതെന്ന് സൗദി പൗരൻ ആദിൽ അൽജുഹനി പറഞ്ഞു. ബഖാലയിൽനിന്ന് സിഗരറ്റ് ലൈറ്റർ വാങ്ങുന്നതിന് പുറത്തിറങ്ങിയപ്പോഴേക്കും യുവാവ് ചാടിക്കയറി കാറുമായി കടന്നുകളയുകയായിരുന്നു. ഒരാഴ്ചക്കു ശേഷമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തിയത്. കാറിന്റെ രണ്ടു ടയറുകൾ മോഷണം പോവുകയും ബോഡിയിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നെന്ന് ആദിൽ അൽജുഹനി പറഞ്ഞു. 
ഓഫാക്കാതെ നിർത്തിയിടുന്ന കാറുകൾ മോഷ്ടിച്ച സൗദി യുവാവിനെ അടുത്തിടെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയിൽ മൂന്നു കാറുകൾ മോഷ്ടിച്ചതായി യുവാവ് കുറ്റസമ്മതം നടത്തി. 

Latest News