റിസര്‍വ്  ബാങ്ക് ജനറല്‍ മാനേജര്‍  ജീവനൊടുക്കിയ നിലയില്‍ 

ഭുവനേശ്വര്‍- റിസര്‍വ് ബാങ്ക് ഗുവാഹത്തി ജനറല്‍ മാനേജറെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയായ ആശിഷ് രഞ്ചന്‍ എന്നയാളാണ് മരിച്ചത്. അമ്മയെ കാണാനായി ഇദ്ദേഹം വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു.വ്യാഴാഴ്ച ഉച്ചയോടെയാണ് ആശിഷ് ഹോട്ടലില്‍ മുറിയെടുത്തത്. വെള്ളിയാഴ്ച രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Latest News