അമ്മയെ കബളിപ്പിച്ച് പണവുമായി 15കാരി കാമുകനൊപ്പം  മുങ്ങി; ഒടുക്കം പോലീസ് പിടികൂടി

കൊച്ചി-അമ്മയെ കബളിപ്പിച്ച് പണം സ്വന്തമാക്കി കാമുകനൊപ്പം മുങ്ങിയ പതിനഞ്ചുകാരിയെ പോലീസ് പിടികൂടി. വിദ്യാര്‍ത്ഥിനിയായ 15കാരി കാമുകനായ 19കാരനൊപ്പമായിരുന്നു മുങ്ങിയത്. ഇരുവരെയും പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു. തലയാഴം കൂവം ഭാഗത്തുള്ള കാമുകന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്. അമ്മയ്‌ക്കൊപ്പം കഴിഞ്ഞ ദിവസം കൊച്ചങ്ങാടിയിലുള്ള ജ്യോത്സ്യനെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമ്മയെ കബളിപ്പിച്ച് പെണ്‍കുട്ടി പണം സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് കാമുകനൊപ്പം കടന്നുകളഞ്ഞു. 
മകളെ കാണാനില്ലെന്ന് കാട്ടി കുട്ടിയുടെ മാതാപിതാക്കള്‍ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കി, തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വൈക്കം പുളിഞ്ചുവട് സ്വദേശിയായ 19കാരനൊപ്പമാണ് പോയതെന്ന് കണ്ടെത്തി. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായാല്‍ 19കാരന്‍ കാമുകനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. 

Latest News