പ്രേമാഭ്യര്‍ത്ഥന നിരസിച്ച എട്ടാം ക്ലാസുകാരിയെ അധ്യാപകന്‍ വെടിവച്ചു കൊന്നു

കാണ്‍പൂര്‍- നിരന്തരം ശല്യം ചെയ്ത അധ്യാപകന്റെ പ്രേമാഭ്യര്‍ത്ഥ നിരസിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടു. സ്‌കൂള്‍ വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അധ്യാപകന്‍ വെടിവച്ചു കൊല്ലുകയായിരുന്നു. മൂന്നു തവണയാണ് പ്രതിയായ അധ്യാപകന്‍ നിറയൊഴിച്ചത്. വെടിയേറ്റു വീണ പെണ്‍കുട്ടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരണം സംഭവിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ ദെഹത് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രതി ശൈലേന്ദ്ര രജപുത് എന്ന അധ്യാപകന്‍ ദീര്‍ഘനാളായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തി വരികയായിരുന്നു. ഇതിന്റെ പേരില്‍ ഇദ്ദേഹത്തെ മൂന്ന് മാസത്തേക്ക് സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളിലെത്ത് കോലാഹലമുണ്ടാക്കി. റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിക്കു വധ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാതെ റോഡു തുറന്നു നല്‍കില്ലെന്ന വാശിയിലാണ് രോഷാകുലരായ നാട്ടുകാര്‍. സംഭവത്തിനു ശേഷം മുങ്ങിയ അധ്യാപകനു വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
 

Latest News