Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സോണിയ തന്നെ നയിക്കും; പാര്‍ട്ടി ഒറ്റക്കെട്ടായി പിറകില്‍-എ.കെ ആന്റണി

ന്യൂദല്‍ഹി- പാര്‍ട്ടിക്കും സോണിയക്കും ആഗ്രഹമുള്ള കാലത്തോളം കോണ്‍ഗ്രസിനെ സോണിയ ഗാന്ധി തന്നെ നയിക്കുമെന്ന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി നേതൃസ്ഥാനം ഒഴിയുമോ എന്ന ചോദ്യത്തിന് എ.ഐ.സി.സി ആസ്ഥാനത്ത് മറുപടി നല്‍കുകയായിരുന്നു ആന്റണി.
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ കുടുംബ വാഴ്ച എന്ന കുറ്റപ്പെടുത്തല്‍ പതിവാണ്. എന്നാല്‍, കോണ്‍ഗ്രസ് മുന്നേറുന്ന സമയങ്ങളില്‍ അത് സാഹചര്യത്തിന്റെ ആനുകൂല്യം എന്ന് വിലയിരുത്തുന്നതാണ് മറ്റൊരു പതിവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നേറുക തന്നെയാണ് ചെയ്തിട്ടുള്ളത്. അത് സോണിയ ഗാന്ധിയുടെ കരുത്തുറ്റ നേതൃത്വത്തിന് കീഴില്‍ തന്നെയാണ്. അക്കാര്യത്തില്‍ മറിച്ചൊരു ചോദ്യമില്ല. പാര്‍ട്ടി ഏകകണ്‌ഠേന ആവശ്യമുന്നയിച്ചിട്ടാണ് സോണിയ ഗാന്ധി രണ്ടാമതും അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയാറായത്. അതു കൊണ്ടു തന്നെ പാര്‍ട്ടി ഒറ്റക്കെട്ടായി സോണിയക്ക് പിന്നിലുണ്ടെന്നും എ.കെ ആന്റണി വ്യക്തമാക്കി.
കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ റോള്‍ എന്താണെന്ന ചോദ്യത്തിന് രാഹുല്‍ എല്ലാ പാര്‍ട്ടിക്കാര്യങ്ങളിലും സജീവമാണെന്നായിരുന്നു ആന്റണിയുടെ മറുപടി. രാഹുല്‍ കൂടുതല്‍ കരുത്തനായി കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തുമെന്നും ആന്റണി വ്യക്തമാക്കി.

 

 

Latest News