Sorry, you need to enable JavaScript to visit this website.

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പിന്നില്‍ ഒട്ടിച്ച്  കടത്താന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

ലഖ്‌നൗ-സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പിന്നില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച യുവാവിനെ ലഖ്‌നൗ വിമാനത്താവളിത്തില്‍ വച്ച് പിടികൂടി. വെള്ളിയാഴ്ചയാണ് 21.46 ലക്ഷം വില വരുന്ന 542 ഗ്രാം സ്വര്‍ണം  പിടികൂടിയത്.ദുബായില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പിന്‍ഭാഗത്ത് ഒട്ടിച്ച നിലയിലായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Latest News