പൂതന വീണ്ടും ചര്‍ച്ചയക്കുന്നവര്‍ക്ക് ലക്ഷ്യങ്ങളുണ്ടെന്ന് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം- യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ നടത്തിയ പൂതനാ പരാമര്‍ശം ദോഷമുണ്ടാക്കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സൂധാകരന്‍. പൂതനാ പരാമര്‍ശം കാരണം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ട് പോയിട്ടില്ല. സഹതാപമുണ്ടായിട്ടും കഷ്ടിച്ചാണ് ഷാനിമോള്‍ ജയിച്ചത്. പരാജയം പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പ്രസ്ഥാനത്തിനകത്തിരുന്നുകൊണ്ട് മാധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിലത് മറച്ചുവെക്കാനാണ് പരാമര്‍ശം വീണ്ടും ചര്‍ച്ചയാക്കുന്നത്.  തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍ കെട്ടിവെക്കാനാണ് ശ്രമമെന്നും സുധാകരന്‍ ആരോപിച്ചു.

പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂര്‍ എന്നായിരുന്നു സുധാകരന്റെ വാക്കുകള്‍. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തിരുന്നു.

 

 

Latest News