തലശ്ശേരി- പത്ത് വയസ്സുകാരിയായ മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിക്കും വിവാഹിതനായ യുവാവിനും എതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ തലശ്ശേരി കോടതി ധർമ്മടം പോലീസിന് നിർദേശം നൽകി. രണ്ടാഴ്ച മുമ്പാണ് ഇരുവരും ഒളിച്ചോടിയത്. പത്ത് വയസ്സുകാരിയുടെ അമ്മയായിരുന്നു യുവതി. ഭർത്താവ് ധർമ്മടം പോലീസിൽ പരാതി നൽകി. രണ്ട് ദിവസത്തിനകം ഇരുവരും കോടതിയിൽ ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരം പോകുകയും ചെയ്തു. ഇതിനിടെ, മകളെ ഉപേക്ഷിച്ചുവെന്ന പരാതിയിൽ കമിതാക്കൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ചോമ്പാല പോലീസ് കേസെടുത്തു.






