ന്യൂദല്‍ഹി-സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും ഉള്‍പ്പടെ വിവധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നവംബര്‍ അഞ്ചു മുതല്‍ 15 വരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുന്നു.
വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, ബാങ്കിംഗ് മേഖലയുടെ തകര്‍ച്ച, കര്‍ഷക ദുരിതങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരെയാണ് പാര്‍ട്ടിയുടെ പ്രതിഷേധമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രക്ഷോഭത്തിനുള്ള തീരുമാനമെടുത്തത്.