എസ്.എ.ആര്‍ ഗീലാനി നിര്യാതനായി

ന്യൂദല്‍ഹി- പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രത്യേക കോടതി വധശിക്ഷക്ക് വധിക്കുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും ചെയത് മുന്‍ ദല്‍ഹി യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ സയ്യിദ് അബ്ദുറഹ്്മാന്‍ ഗീലാനി നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ദല്‍ഹി യൂനിവേഴ്‌സിറ്റിയിലെ സാക്കിര്‍ ഹുസൈന്‍ കോളേജില്‍ അറബി അധ്യാപകനായിരുന്ന ഗീലാനിക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഗീലാനിക്കെതിരെ 2016 ല്‍ രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു.  അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

 

Latest News