ചണ്ഡീഗഡ്- നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസിന് വൻ മുന്നേറ്റം. നാലു സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസ് മുന്നിലെത്തി. ഒരിടത്ത് അകാലിദൾ സ്ഥാനാർത്ഥിയാണ് മുന്നിട്ടുനിൽക്കുന്നത്. ജലാലാബാദ്, പഗ്‌വാര, മുഖെരിയാൻ എന്നീ സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് നേടിയത്. ദാക്ക സീറ്റിലാണ് അകാലി ദൾ ലീഡ് നേടിയത്.5000ന് മുകളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് നേടിയത്. 6447 വോട്ടിന്റെ ലീഡാണ് അകാലിദൾ സ്ഥാനാർത്ഥി നേടിയത്.