ന്യൂദൽഹി- ഹരിയാന നിയമസഭയിൽ കിംഗ് മേക്കറാവാൻ ദുഷ്യന്ത് ചൗതാലയുടെ ജെ.ജെ.പി. ബി.ജെ.പി തൂത്തുവാരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹരിയാനയിൽ ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനായിട്ടില്ല. ജെ.ജെ.പിയെ മുഖ്യമന്ത്രിയാക്കുന്നവർക്ക് പിന്തുണ നൽകുമെന്ന് ദുഷ്യന്ത് ചൗതാല പ്രഖ്യാപിച്ചു കഴിഞ്ഞു. കർണാടകയിൽ കൂടുതൽ സീറ്റ് നൽകിയിട്ടും ജെ.ഡി.യുവിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയ നീക്കം ഹരിയാനയിലും കോൺഗ്രസ് ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് ബി.ജെ.പി 43, കോൺഗ്രസ് 26, ജെ.ജെ.പി 22, ഇന്ത്യൻ നാഷണൽ ലോക്ദൾ-അകാലി സഖ്യം 2, മറ്റുള്ളവർ എട്ട് എന്നിങ്ങനെയാണ് കക്ഷി നില.