Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എറണാകുളത്ത് വിജയമുറപ്പിച്ച് യു.ഡി.എഫ്; ടി.ജെ. വിനോദ് മുന്നേറുന്നു

കൊച്ചി- കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യു.ഡി.എഫ് മൂന്നിടത്തും എല്‍.ഡി.എഫ് രണ്ടിടത്തും ലീഡ് ചെയ്യുന്നു.
എറണാകുളം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനര്‍ഥി ടി.ജെ. വിനോദ് 3830 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. വിജയമുറപ്പിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.
കനത്ത വെല്ലുവിളി നേരിട്ട വട്ടിയൂര്‍ക്കാവില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത് 7286 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. വിജയമുറപ്പിക്കാവുന്ന ലീഡ് നേടിയ ഇവിടെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി.
കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജനീഷ് കുമാറിന്റെ ലീഡ് 5000 കടന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി. ഖമറുദ്ദീന്റെ ലീഡ് 3323.
അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് 2463 വോട്ടിന്റെ ലീഡുണ്ട്.

 

Latest News