Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാണക്കാട് കുടുംബത്തിലെ സ്ത്രീകൾ ഇതാദ്യമായി പൊതുവേദിയിൽ

മലപ്പുറം- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭാര്യയടക്കം പാണക്കാട് കുടുംബത്തിലെ നേതാക്കളുടെ ഭാര്യമാരെല്ലാം പൊതുവേദിയിൽ. വഫിയ്യ സനദ് ദാന സമ്മേളനത്തിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭാര്യ ഫാത്തിമ സുഹറ ബീവി, സാദിഖലി ശിഹാബ് തങ്ങളുടെ ഭാര്യ പാണക്കാട് സുൽഫത്ത് ബീവി, അബ്ബാസലി ശിഹാബ് തങ്ങളുടെ ഭാര്യ സജ്‌നബീവി, മുനവ്വറലി ശിഹാബ് തങ്ങളുടെ ഭാര്യ ഹനിയ്യ ബീവി, റഷീദലി ശിഹാബ് തങ്ങളുടെ ഭാര്യ ഷബാന ബീവി, ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി ശിഹാബ് തങ്ങളുടെ ഭാര്യ ഹനിയ്യ ഹസീന ബീവി എന്നിവരാണ് അടുത്തമാസം അഞ്ചിന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുക. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ മുല്ല ബീവിയാണ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുക. ഫാതിമ മുസഫർ ചെന്നൈ സനദ് ദാന പ്രഭാഷണം നടത്തും. ഇതാദ്യമായാണ് പാണക്കാട് കുടുംബത്തിൽനിന്നുള്ള സ്ത്രീകൾ പൊതുവേദിൽ പങ്കെടുക്കുന്നത്.
 

Latest News