Sorry, you need to enable JavaScript to visit this website.

തായിഫ് ബസ് അപകടത്തിൽ പരിക്കേറ്റ  മലയാളി മരിച്ചു

ജിദ്ദ- മലയാളി ഉംറ തീർഥാടകർ യാത്ര ചെയ്ത ബസിനു പിറകിൽ ട്രെയ്‌ലർ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തായിഫ് കിംഗ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന  ചാവക്കാട് അണ്ടത്തോട് ബ്ലാങ്ങാട് സ്വദേശി പടിഞ്ഞാറയിൽ സെയ്ദാലി അബൂബക്കർ (50) മരിച്ചു. പിതാവ്: സെയ്തലി. മതാവ്: മറിയം. ഭാര്യ: നസീമ ബീവി. ഹിസാന, നൈമ, ഫിത്തിമ എന്നിവർ മക്കളാണ്. 
മലയാളി ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസിനു പിറകിൽ ട്രെയ്‌ലർ ഇടിച്ച് ശനിയാഴ്ച വൈകിട്ട് തായിഫ്-റിയാദ് അതിവേഗ പാതയിൽ അൽമോയക്ക് സമീപമായിരുന്നു അപകടം. ട്രെയ്‌ലർ ഡ്രൈവറായ പാക് പൗരൻ സംഭവ സ്ഥലത്തുവെച്ച് മരിച്ചിരുന്നു. ഉംറ തീർഥാടകരിൽ പത്തുപേർക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദീഖും സെയ്ദാലിയും ഒഴികെ മറ്റുള്ളവരെല്ലാം പ്രാഥമിക ചികിത്സക്കു ശേഷം ആശുപത്രി വിട്ടിരുന്നു. അബൂബക്കർ സിദ്ദീഖ് സുഖം പ്രാപിച്ചു വരികയാണ്. ദാമാമിൽനിന്നുവന്ന സംഘം ഉംറ നിർവഹിച്ച് മടങ്ങിപ്പോവുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. 

Latest News