ഹുസൈന്‍ സാഗര്‍ തടാകം   ജെയ് ശ്രീറാം സാഗറാക്കി 

ഹൈദെരബാദ്- സര്‍ക്കാരും ഭരണവും മറി വരുമ്പോള്‍ ചില സ്ഥലപ്പേരുകള്‍ മാറ്റുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാവും. അതിലെല്ലാം പല രാഷ്ട്രീയം ഉണ്ട് എന്നാല്‍ അതേ രാഷ്ട്രീയം ഇപ്പോള്‍ ഗൂഗിള്‍ മാപ്പിലേക്ക് കൂടി കടന്നുവന്നിരിക്കുകയാണ്. ഹൈദരബാദിലെ പ്രശസ്തമായ ഹുസൈന്‍ സാഗര്‍ തടാകത്തിന്റെ പേര് ഗുഗിള്‍ മാപ്പില്‍ ജെയ് ശ്രീറാം സാഗര്‍ എന്നായി മാറിയതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ദിവസങ്ങളോളം തടാകത്തിന്റെ പേര് ജെയ് ശ്രീറാം സാഗര്‍ എന്നാണ് ഗൂഗിള്‍ മാപ്പില്‍ പ്രത്യക്ഷപ്പെട്ടത്. എന്നു മാത്രമല്ല തടാകത്തില്‍ ഒരു ക്ഷേത്രമുണ്ട് എന്ന് സൂചിപ്പിക്കുന്ന ചിത്രവും പേരിനൊപ്പം ഉണ്ടായിരുന്നു. പിന്നീട് ഗൂഗിള്‍ ഇത് തിരുത്തി. സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ മാപ്പില്‍ സ്ഥലപ്പേരുകള്‍ ചേര്‍ക്കാനും തിരുത്താനെമെല്ലാം സധിക്കും. ഇത് ദുരുപയോഗം ചെയ്താണ് അക്രമികള്‍  തടാകത്തിന്റെ പേര് മാറ്റിയത്.

Latest News