മുംബൈയില്‍   കണ്ടക്ടര്‍മാരില്ലാത്ത ബസ്  

മുംബൈ- നഗരത്തില്‍ കണ്ടക്ടര്‍മാരില്ലാത്ത ബസ് സര്‍വീസുകള്‍ ആരംഭിച്ച് മുംബൈ സിവില്‍ ബോഡിയുടെ ഗതാഗത വിഭാഗമായ ബെസ്റ്റ്. ബുധനാഴ്ച ആദ്യമായി രണ്ട് റൂട്ടുകളില്‍ കണ്ടക്ടര്‍ ഇല്ലാത്ത ബസ് സര്‍വീസ് ആരംഭിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം ബസ്സുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ പുറപ്പെടുന്ന സ്‌റ്റേഷനില്‍ നിന്ന് ടിക്കറ്റെടുക്കണം. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് മുതല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയും ചര്‍ച്ച് ഗേറ്റ് മുതല്‍ നരിമാന്‍ പോയിന്റ് വരെയും തെക്കന്‍ മുംബൈ റൂട്ടുകളില്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബസുകള്‍ രാവിലെ തിരക്കേറിയ സമയങ്ങളില്‍ പ്രവര്‍ത്തിക്കും. മറ്റ് ബസുകളെപ്പോലെ എവിടെയും നിര്‍ത്തുകയുമില്ല. യാത്ര പുറപ്പെടുന്ന സ്‌റ്റോപ്പുകളില്‍ നിന്ന് കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കും. ടിക്കറ്റ് ഇല്ലാതെ ആരും യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Latest News