വാഷിങ്ടണ്‍- ആധുനിക സൂപ്പര്‍ കംപ്യൂട്ടറുകളെ തോല്‍പ്പിക്കുന്ന ക്വാണ്ടം കംപ്യൂട്ടിങ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തെന്ന് ഗൂഗ്ള്‍. ശാസ്ത്ര, സാങ്കേതിക രംഗത്ത് വിപ്ലവകരമായ വന്‍ കുതിപ്പിന് കളമൊരുക്കുന്ന ക്വാണ്ടം സുപ്രിമസി എന്നു പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടറിനെ പോലും തോല്‍പിച്ചെന്നും ഗൂഗ്ള്‍ അവകാശപ്പെടുന്നു. വേഗതയേറിയ സൂപ്പര്‍ കംപ്യൂട്ടര്‍ ചെയ്തു തീര്‍ക്കാന്‍ പതിനായിരം വര്‍ഷങ്ങള്‍ എടുക്കുമായിരുന്ന ഒരു ജോലി വെറും 200 സെക്കന്‍ഡുകള്‍ കൊണ്ട് ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത സിക്കമോര്‍ പ്രൊസസര്‍ ഉപയോഗിച്ചുള്ള ക്വാണ്ടം കംപ്യൂട്ടിങ് സംവിധാനം ചെയ്തു തീര്‍ത്തു! വര്‍ഷങ്ങളായുള്ള ഗൂഗ്‌ളിന്റെ ഗവേഷണ ഫലം മുന്‍നിര ശാസ്ത്ര ജേണലായ നാചറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോഴും ശൈശവദശയിലുള്ള ക്വാണ്ടം കംപ്യൂട്ടിങ് രംഗത്ത് വലിയൊരു ചുവടുവയ്പ്പായാണ് ഇതിനെ ഗൂഗ്ള്‍ വിശേഷിപ്പിക്കുന്നത്. 54 ക്യൂബിറ്റ് പ്രൊസസറാണ് ഈ ക്വാണ്ടം കംപ്യൂട്ടിങിന് ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത സിക്കമോര്‍.
പുതുതായി വികസിപ്പിച്ചെടുത്ത ക്വാണ്ടം കംപ്യൂട്ടിങ് സംവിധാനം വിവിധ മേഖലയകളില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ഗൂഗ്ള്‍ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുന്നത്. മെഷീന്‍ ലേണിങ്, ക്വാണ്ടം ഫിസിക്‌സ്, ക്വാണ്ടം കെമിസ്ട്രി തുടങ്ങിയ മേഖലകളില്‍ ക്വാണ്ടം സുപ്രിമസി ഉപയോഗപ്പെടുത്താനുള്ള വഴികളാണ് അന്വേഷിക്കുന്നത്. ഇതിനാവശ്യമായ അല്‍ഗോരിതം വികസിപ്പിക്കുന്ന ഗവേഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഭാവിയില്‍ ഈ പ്രൊസസര്‍ ലഭ്യമാക്കാനും ഗൂഗ്‌ളിനു പദ്ധതിയുണ്ട്.
Very proud that our @GoogleAI team has achieved a big breakthrough in quantum computing known as quantum supremacy after over a decade of work, as published in @Nature. Thank you to our collaborators in the research community who helped make this possible.https://t.co/yZUUbZsyA0
— Sundar Pichai (@sundarpichai) October 23, 2019






