കുറ്റവാളിയെ കുറിച്ച് വിവരം നൽകിയ വനിതക്ക് ആദരം

വിദേശിയായ കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നൽകിയ സൗദി വനിതയുടെ ഭർത്താവ് ഹംസ അബ്ദുൽഗനി അൽശരീഫിന് മക്ക പട്രോൾ പോലീസ് കമാണ്ടർ കേണൽ മുഹമ്മദ് അൽസുഹൈമി പാരിതോഷികവും പ്രശംസാ പത്രവും കൈമാറുന്നു. 

മക്ക- അറബ് വംശജനായ കുറ്റവാളിയെ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം നൽകിയ സൗദി വനിതക്ക് പൊതുസുരക്ഷാ വകുപ്പിന്റെ ആദരം. സുരക്ഷാ കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിദേശിയെ കുറിച്ച് സൗദി വനിത സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പട്രോൾ പോലീസുകാർ പ്രതിയെ പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നൽകിയ സൗദി വനിതയെ ആദരിക്കുന്നതിന് പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ ഖാലിദ് അൽഹർബി നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മക്ക പട്രോൾ പോലീസ് കമാണ്ടർ കേണൽ മുഹമ്മദ് അൽസുഹൈമി സൗദി വനിതക്കുള്ള പാരിതോഷികവും പ്രശംസാ പത്രവും കൈമാറി. സൗദി വനിതയുടെ ഭർത്താവ് ഹംസ അബ്ദുൽഗനി അൽശരീഫ് ആണ് പാരിതോഷികവും പ്രശംസാ പത്രവും ഏറ്റുവാങ്ങിയത്. 

 

Latest News