ഫിലിപൈന്‍സ് രുചിവൈവിധ്യങ്ങളുമായി ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ പിനോയ് ഫിയസ്റ്റക്ക് തുടക്കം

ലുലു ഹൈപര്‍മാര്‍ക്കറ്റിലെ പിനോയ് ഫിയസ്റ്റ ഫിലിപൈന്‍സ് അംബാസഡര്‍ അദ്‌നാന്‍ വി അലോന്റോ  ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ ഷഹീം മഹമ്മദ് സമീപം

റിയാദ്- ഫിലിപൈന്‍സിന്റെ പരമ്പരാഗത രുചിവൈവിധ്യങ്ങളുടെയും തനത് പഴം പച്ചക്കറികളുടെയും വിപുലമായ ശേഖരമൊരുക്കി സൗദി അറേബ്യയിലെ ലുലുഹൈപര്‍മാര്‍ക്കറ്റുകളില്‍ പിനോയ് ഫിയസ്റ്റ 2019ന് തുടക്കമായി. റിയാദ് അവന്യുമാളിലെ മുറബ്ബ ഹൈപര്‍മാര്‍ക്കറ്റില്‍ ഫിലിപൈന്‍സ് അംബാസഡര്‍ അദ്‌നാന്‍ വി അലോന്റോ ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. ആയിരത്തിലേറെ ഫിലിപിനോ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്ന മേള അടുത്ത ശനിയാഴ്ച വരെ തുടരും.
ഫിലിപൈന്‍സില്‍ നിന്ന് മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങളാണ് ലുലു ഇറക്കുമതി ചെയ്യുന്നതെന്ന് സൗദി അറേബ്യ ലുലു ഹൈപര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ശഹീം മുഹമ്മദ് പറഞ്ഞു. സ്വന്തം നാട്ടിലെ വിഭവങ്ങള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന ലുലുവിന്റെ രീതി ഫിലിപിനോ സമൂഹം ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ് ഈ ഉത്സവം. വര്‍ഷത്തിലുടനീളം മിതമായ നിരക്കില്‍ ഭക്ഷ്യവസ്തുക്കള്‍ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതില്‍ ലഗൂണയിലെയും കാലാംബയിലെയും ഫുഡ്‌സോഴ്‌സിംഗ് ഓഫീസുകളോട് നന്ദിയുണ്ട്. ഷഹീം വ്യക്തമാക്കി. ഫിലിപൈന്‍സില്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുമെന്നും ലുലു ഫിലിപിനോകളുടെ മനസ്സറിഞ്ഞ സ്ഥാപനമാണമെന്നും അംബാസഡര്‍ പറഞ്ഞു.
ഫിലിപൈന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.പ്രമുഖ ബ്രാന്‍ഡുകളായ മാമ സിതാസ്, ഡെല്‍മോന്റി, ജാക്ക് എന്‍ ജില്‍, ലെമന്‍ സ്‌ക്വയര്‍ ലിഗോ, സിഡിഒ, ലക്കി മി, ഡാറ്റുപുട്ടി, യുഎഫ്‌സി എന്നിവയുടെ വൈവിധ്യങ്ങളും ലാന്‍ഗ്‌സാറ്റ്, കലമാന്‍സി, ചയോട്ട, വെളുത്തുള്ളി, ഉള്ളി, മാങ്ങ, കാപ്പിക്കുരു, സബ, മുള്ളന്‍ചക്ക, ജികാമ, മാംഗോസ്്റ്റീന്‍, ഡ്രാഗന്‍ ഫ്രൂട്ട്, പൊമേലോ പഴം, പപ്പായ, പൈനാപ്പിള്‍, പഴം, അവോകാഡോ, ചോളം തുടങ്ങിയ കാര്‍ഷിക ഇനങ്ങളും മില്‍ക്ക് ഫിഷ്. ഉണക്ക മത്സയം തുടങ്ങിയ മത്സ്യ വിഭവങ്ങളും ഇക്കാലയളവില്‍ ലഭ്യമാണ്. ഫിലിപിനോ തനത് രുചിയില്‍ ലുലുവിന്റെ പാചകവിദഗ്ധര്‍ തയ്യാറാക്കിയ ഫിലിപിനോ ഭക്ഷ്യവിഭവങ്ങളും മധുരപലഹാരങ്ങളും ആകര്‍ഷക വിലയില്‍ എല്ലാ ഹൈപര്‍മാര്‍ക്കറ്റുകളിലും മേളയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്.

Latest News