കര്‍ഷകന്റെ 50,000 രൂപ എലികള്‍ കരണ്ടു

ചെന്നൈ- തമിഴ്‌നാട്ടില്‍ കര്‍ഷകന്‍ തന്റെ കുടിലില്‍ സൂക്ഷിച്ചുവെച്ച 50,000 രൂപ എലി കരണ്ടു. കോയമ്പത്തൂര്‍ വെള്ളിയങ്ങാട് സ്വദേശി 56 കാരനായ രംഗരാജിനാണ് എലികള്‍ കാരണം പണം നഷ്ടമായത്. വാഴക്കുല വിളവെടുപ്പില്‍ ലഭിച്ച പണം കുടിലിനുള്ളില്‍ തുണി സഞ്ചിയിലാണ്  സൂക്ഷിച്ചിരുന്നത്. എലി കരണ്ട പണവുമായി പ്രാദേശിക ബാങ്കിലെത്തിയെങ്കിലും സ്വീകരിച്ചില്ല. റിസര്‍വ് മാറ്റി നല്‍കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

2000, 500 നോട്ടുകളാണ് തുണി സഞ്ചിയില്‍ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ദിവസത്തിന് ശേഷമാണ് തുറന്നുനോക്കിയതെന്നും രംഗരാജ് പറഞ്ഞു. കേടായ കറന്‍സി നോട്ടുകള്‍ മാറ്റിവാങ്ങാമെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം എടിഎം മെഷിനില്‍ കിടന്ന ഏകദേശം 12 ലക്ഷം രൂപ എലികള്‍ നശിപ്പിച്ചിരുന്നു.

 

Latest News