Tuesday , November   12, 2019
Tuesday , November   12, 2019

സൽമാൻ രാജാവും യു.എസ്  പ്രതിരോധ മന്ത്രിയും ചർച്ച നടത്തി

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പറും റിയാദിൽ ചർച്ച നടത്തുന്നു.

റിയാദ് - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പറും ചർച്ച നടത്തി. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണ ബന്ധങ്ങളും തന്ത്രപ്രധാന സഹകരണവും പ്രതിരോധ മേഖലയിലെ പരസ്പര സഹകരണവും സുരക്ഷാ പ്രശ്‌നങ്ങളും ഇരുവരും വിശകലനം ചെയ്തു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഇവയ്ക്ക് പരിഹാരം കാണുന്നതിനായി നടത്തുന്ന ശ്രമങ്ങളും സൽമാൻ രാജാവും അമേരിക്കൻ പ്രതിരോധ മന്ത്രിയും ചർച്ച ചെയ്തു. 
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ.മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്, സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബീസൈദ് തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.
റിയാദിലെത്തിയ അമേരിക്കൻ പ്രതിരോധ മന്ത്രി നേരത്തെ സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. സൗദി അറേബ്യയും അമേരിക്കയും നേരിടുന്ന വെല്ലുവിളികളും ഭീഷണികളും സുരക്ഷാ പ്രശ്‌നങ്ങളും പ്രതിരോധ മേഖലയിൽ സഹകരിക്കുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. മേഖലയിലെ സുരക്ഷാ ഭദ്രതയും സമാധാനവും കാത്തുസൂക്ഷിക്കുന്നതിനെയും വെല്ലുവിളികൾ ചെറുക്കുന്നതിനെ കുറിച്ചും പൊതുതാൽപര്യങ്ങൾക്കു വേണ്ടി പ്രതിരോധം തീർക്കുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. 

 

Latest News