കശ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍- സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരില്‍ മൂന്ന് ജയ്‌ശെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു. അവാന്ത്പുര മേഖലയിലായിരുന്നു സംഭവം. സംഭവ സ്ഥലത്തുനിന്നും ആയുധങ്ങള്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ ഗുജ്ജര്‍ സമൂഹത്തില്‍പ്പെട്ട രണ്ട് സഹോദരങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ഏതാനും ഗ്രാമീണര്‍ക്ക് പരിക്കേറ്റിരുന്നു.

 

Latest News