Sorry, you need to enable JavaScript to visit this website.

ഹരിയാനയില്‍ ഒപ്പത്തിനൊപ്പമെന്ന് വേറിട്ട എക്‌സിറ്റ് പോള്‍

ചണ്ഡീഗഢ്- ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍.
90 അംഗ നിയമസഭയില്‍ ബി.ജെപിക്ക് 32-44 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 47 സീറ്റ് ലഭിച്ചിരുന്നു.
കോണ്‍ഗ്രസ് 30-42 സീറ്റ് നേടുമെന്ന് എക്‌സിറ്റ് പോള്‍ കണക്കാക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 15 സീറ്റാണ് നേടിയിരുന്നത്.
മിക്ക എക്‌സിറ്റ് പോളുകളും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചിരുന്നത്.

 

Latest News