എം.വി ഗോവിന്ദൻ മാസ്റ്റർക്ക് ജിദ്ദയിൽ സ്വീകരണം

എം.വി.ഗോവിന്ദൻ മാസ്റ്ററെ ജിദ്ദ നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ നവോദയ പ്രവർത്തകർ സ്വീകരിക്കുന്നു. 

ജിദ്ദ- കേരളപ്പിറവി ദിനാഘോഷ ഭാഗമായി ജിദ്ദ നവോദയ ഒരുക്കുന്ന സാംസ്‌കാരിക പരിപാടി (മഴ) ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്റർക്ക് ജിദ്ദ വിമാനത്താവളത്തിൽ സ്വീകരണം നൽകി. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, മറ്റു നേതാക്കളായ സലാഹുദ്ദീൻ വെമ്പായം, ഹാജ മൊയ്തീൻ, ഫിറോസ് മുഴപ്പിലങ്ങാട്, സൈദ് കൂട്ടായി തുടങ്ങിയവർ സംബന്ധിച്ചു. 25 ന് രാത്രി എട്ടിനാണ് സാംസ്‌കാരിക പരിപാടി.
 

Tags

Latest News